Wednesday, September 23, 2026
Home Entertainment

‘കാലം സത്യം തെളിയിക്കും’; ആന്റണി പെരുമ്പാവൂരിന്റെ പരാമർശത്തിന് പിന്നാലെ ഓസ്റ്റിൻ ഡാൻ തോമസിന്റെ പോസ്റ്റ് വൈറൽ; മോഹൻലാൽ ചിത്ര വിവാദം വീണ്ടും ചൂടുപിടിക്കുന്നു

പുതുമുഖ സംവിധായകനെ കുറിച്ചുള്ള ആന്റണിയുടെ പരാമർശം; പിന്നാലെ ഓസ്റ്റിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ

austin-dan-thomas-response-to-antony-perumbavoor
Advertisement Advertisement

മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന പുതിയ ചിത്രം ‘അതിമനോഹരം’ പ്രഖ്യാപിച്ചതുമുതൽ സിനിമാ ലോകത്ത് വലിയ പ്രതീക്ഷകളായിരുന്നു ഉയർന്നത്. എന്നാൽ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് ഉണ്ടായ മാറ്റം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആദ്യം ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത് നടനും സംവിധായകനുമായ ഓസ്റ്റിൻ ഡാൻ തോമസായിരുന്നു. പിന്നീട് ആ സ്ഥാനത്ത് തരുണ്‍ മൂർത്തി എത്തുകയായിരുന്നു.

ഇതിനിടെയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ നടത്തിയ ഒരു പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയത്. ആരാധകരുമായി എക്‌സിൽ നടത്തിയ സംവാദത്തിനിടെയായിരുന്നു മോഹൻലാൽ പുതുമുഖ സംവിധായകരോടൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ചിത്രത്തിന് ആദ്യം ഒരു പുതുമുഖ സംവിധായകൻ ഉണ്ടായിരുന്നുവെന്നും, ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുമാസം മാത്രം ബാക്കിയിരിക്കെ ആ സംവിധായകനെ ബന്ധപ്പെടാനാകാത്ത സാഹചര്യമുണ്ടായതായും ആന്റണി പറഞ്ഞു. പിന്നീട് ആ വ്യക്തി പാനിക്കായതിനാൽ ഫോൺ പോലും എടുക്കാതെ മാറിനിന്നുവെന്നും, അതുകൊണ്ടാണ് ഇത്തരം പരീക്ഷണങ്ങൾക്ക് പേടിയാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

See also  അൻസിബ-ലക്ഷ്മിപ്രിയ തർക്കത്തിൽ പുതിയ വഴിത്തിരിവ്; പരാതികളിൽ കഴമ്പില്ലെന്ന് പോലീസ്, കോടതിയെ സമീപിക്കുമെന്ന് നടി

Austin Dan Thomas

ഈ പരാമർശത്തിന് പിന്നാലെയാണ് ഓസ്റ്റിൻ ഡാൻ തോമസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ശ്രദ്ധ നേടിയത്. “ചിലർ സത്യത്തെ ചെറിയൊരു മറച്ചുവെക്കലിലൂടെയും അലങ്കാരങ്ങളിലൂടെയും ഒളിപ്പിക്കാമെന്ന് കരുതുന്നു. എന്നാൽ കാലം കടന്നുപോകുമ്പോൾ സത്യം സ്വയം വെളിവാകുകയും കള്ളം ക്രമേണ മാഞ്ഞുപോകുകയും ചെയ്യും,” എന്നായിരുന്നു ഓസ്റ്റിന്റെ കുറിപ്പ്.

ഈ പോസ്റ്റ് നേരിട്ട് ആരെയും പരാമർശിച്ചില്ലെങ്കിലും, അത് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾക്ക് നൽകിയ മറുപടിയാണെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. സിനിമാ ആരാധകരും സിനിമാ ഗ്രൂപ്പുകളും ഇതിനകം തന്നെ വിഷയത്തിൽ വിഭജിക്കപ്പെട്ട അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്.

‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഓസ്റ്റിൻ ഡാൻ തോമസ്, ‘അഞ്ചാം പാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ആദ്യ പ്രഖ്യാപന ഘട്ടങ്ങളിൽ തന്നെ ഓസ്റ്റിൻ സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. അനൗൺസ്‌മെന്റ് പോസ്റ്ററുകളും പുറത്തുവന്നിരുന്നു.

See also  ‘രാജു ഈ നോട്ട് പാടുമ്പോള്‍ ആ ഫീല്‍ വരും’; പൃഥ്വിരാജിനെ പാട്ടിന് മുന്നിലെത്തിച്ച വിനീത് ശ്രീനിവാസന്റെ ‘കണ്‍വിന്‍സിങ് മാജിക്’

 

പിന്നീട് തരുണ്‍ മൂർത്തി ചിത്രത്തിലേക്ക് എത്തിയതോടെ സിനിമയുടെ ദിശയും മാറി. ‘തുടരും’ എന്ന വിജയചിത്രത്തിന് ശേഷം മോഹൻലാലും തരുണ്‍ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന സിനിമയായതിനാൽ ‘അതിമനോഹരം’ ഇപ്പോൾ വലിയ പ്രതീക്ഷയിലാണ്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് ഷാജി കുമാർ ആണ് ഛായാഗ്രാഹകൻ. സംഗീതം ജേക്‌സ് ബിജോയും, എഡിറ്റിംഗ് വിവേക് ഹർഷനും നിർവഹിക്കുന്നു. സിനിമയുടെ മറ്റ് സാങ്കേതിക സംഘവും ശ്രദ്ധേയമാണ്.

Advertisement Advertisement