Home Entertainment

ദുരൂഹതകളുടെ വാതിൽ തുറന്ന് ‘കണ്ടൻ’; ധ്യാൻ ശ്രീനിവാസൻ റിലീസ് ചെയ്യുന്ന ടീസർ ജൂൺ 26ന്

kandan teaser release date
Advertisement Advertisement

മലയാള സിനിമയിൽ സൈക്കോളജിക്കൽ ക്രൈം ത്രില്ലറുകളുടെ ആരാധകർക്ക് കൗതുകം സമ്മാനിച്ച് എത്തുകയാണ് ‘കണ്ടൻ’. യു.കെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ ജൂൺ 26ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ റിലീസ് ചെയ്യും. ജിബിൻ ആന്റണി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായി മാറിക്കഴിഞ്ഞു.

ഒരു സാധാരണ തിരോധാന കേസായി ആരംഭിക്കുന്ന അന്വേഷണം അപ്രതീക്ഷിതമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ എന്തൊക്കെ സംഭവിക്കാം? അതിനുള്ള ഉത്തരമാണ് ‘കണ്ടൻ’ പറയാൻ ശ്രമിക്കുന്നത്.

യു.കെയിൽ താമസിക്കുന്ന മൂന്ന് മലയാളി യുവതികൾ ദുരൂഹ സാഹചര്യങ്ങളിൽ കാണാതാകുന്നു. സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത വലിയ ചർച്ചയാകുന്നതിനിടെ, അഭിഭാഷകനും വ്‌ളോഗറുമായ അബ്രഹാം സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ രംഗത്തിറങ്ങുന്നു. ആദ്യം ഒരു അന്വേഷണത്തിന്റെ ആവേശമായിരുന്ന യാത്ര, പിന്നീട് ഭയവും ദുരൂഹതയും നിറഞ്ഞ അനുഭവങ്ങളിലേക്ക് മാറുന്നു.

See also  കൂവി വിളിച്ചവർക്കെതിരെ തീപ്പൊരി മറുപടി; സത്യപ്രതിജ്ഞ വേദിയിൽ സംഭവിച്ചത് എന്ത്? വിമർശനങ്ങൾക്കും ട്രോളുകൾക്കും കടുത്ത മറുപടി നൽകി റിനി ആൻ ജോർജ്

Kandan Teaser Release

അബ്രഹാമിനെ സഹായിക്കുന്നവരിൽ ചിലരും ഒന്നൊന്നായി അപ്രത്യക്ഷരാകാൻ തുടങ്ങുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. അന്വേഷണം മുന്നോട്ട് പോകുംതോറും ആചാരപരമായ കുറ്റകൃത്യങ്ങൾ, മനഃശാസ്ത്രപരമായ വിചിത്ര സംഭവങ്ങൾ, ബ്ലാക്ക് മാജിക്കിനെ അനുസ്മരിപ്പിക്കുന്ന സൂചനകൾ എന്നിവ കഥയിൽ കടന്നുവരുന്നു. സത്യമേത്, മിഥ്യയേത് എന്ന ആശയക്കുഴപ്പത്തിലേക്ക് പ്രേക്ഷകരെയും കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണമെന്ന് അണിയറപ്രവർത്തകർ പറയുന്നത്.

പൂർണമായും പുതുമുഖ താരങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. അനന്തപദ്മനാഭൻ, ജ്യോതിഷ് ജോസ്, ബൈജു വർഗീസ്, സജി പി. കുര്യൻ, സന്ദീപ് പീറ്റർ, ഗിരീഷ്, റജീന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

See also  ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ കോടികൾ നേടി ദൃശ്യം 3; ഒപ്പം കോടികൾ വാങ്ങി താരങ്ങളുടെ പ്രതിഫലവും ചർച്ചയാകുന്നു; പ്രേക്ഷകരെ വീണ്ടും മുള്‍മുനയിൽ നിർത്തി ജോർജുകുട്ടി.

ജിബിൻ ആന്റണിയും അലൻ ജേക്കബും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ടീസറിനായുള്ള സംഗീതം ജയ്സൺ ജോണിന്റേതാണ്. സൗണ്ട് ഡിസൈൻ അനുഷ് കൃഷ്ണ മോഹനും അഭിഷേക് അനിൽ കുമാറും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ടീസർ എഡിറ്റിംഗും ജിബിൻ ആന്റണി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

Advertisement Advertisement