കല്യാണം കഴിച്ചാൽ സ്വാതന്ത്ര്യം കിട്ടുമെന്നായിരുന്നു കരുതിയത്: വിവാഹത്തെ കുറിച്ചുള്ള പഴയ ഓർമ്മകൾ തുറന്ന് പറഞ്ഞ് അൻസിബ ഹസൻ

ansiba hassan
Advertisement Advertisement

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അൻസിബ ഹസൻ. ദൃശ്യം എന്ന സിനിമയിലെ ജോർജുകുട്ടിയുടെ മൂത്ത മകളായ അഞ്ജുവെന്ന കഥാപാത്രത്തിലൂടെയാണ് അൻസിബ കുടുംബപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിയത്. ഇന്നും ദൃശ്യം സിനിമയെക്കുറിച്ചുള്ള ചർച്ചകളിൽ അൻസിബയുടെ പേര് പ്രത്യേകം ഉയർന്നുവരാറുണ്ട്.

ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും വീട്ടിലെ നിയന്ത്രണങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് താരം. ‘ദൃശ്യം 3’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അൻസിബ മനസുതുറന്നത്.

ansiba hassan pic

“എന്റെ സുഹൃത്തുക്കൾ പലരും പ്ലസ് ടു കഴിഞ്ഞ സമയത്ത് തന്നെ വിവാഹം കഴിച്ചിരുന്നു. അപ്പോഴൊക്കെ എനിക്കും കല്യാണം കഴിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു,” എന്നാണ് അൻസിബ പറയുന്നത്.

See also  കൂവി വിളിച്ചവർക്കെതിരെ തീപ്പൊരി മറുപടി; സത്യപ്രതിജ്ഞ വേദിയിൽ സംഭവിച്ചത് എന്ത്? വിമർശനങ്ങൾക്കും ട്രോളുകൾക്കും കടുത്ത മറുപടി നൽകി റിനി ആൻ ജോർജ്

വീട്ടിലെ നിയന്ത്രണങ്ങളാണ് അത്തരമൊരു ചിന്തയ്ക്ക് പിന്നിലെ കാരണമെന്ന് താരം തുറന്നു പറഞ്ഞു. “വീട്ടിൽ ഒരുപാട് റെസ്ട്രിക്ഷനുകൾ ഉണ്ടായിരുന്നു. സുഹൃത്തുക്കൾ ഭർത്താക്കന്മാരുടെ കൂടെ ബൈക്കിൽ കറങ്ങാനും ബീച്ചിലും പാർക്കിലും പോകുന്നതും കാണുമ്പോൾ, എനിക്കും വിവാഹം കഴിച്ചാൽ ഇങ്ങനെ പുറത്തു പോകാമല്ലോ എന്ന് തോന്നിയിരുന്നു,” എന്ന് അൻസിബ പറഞ്ഞു.

“ഇതിന് വേണ്ടി മാത്രം കല്യാണം കഴിക്കണം എന്ന് പോലും ഒരുകാലത്ത് ചിന്തിച്ചിട്ടുണ്ട്,” എന്ന താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

അതേസമയം, അൻസിബയുടെ പുതിയ ചിത്രം ദൃശ്യം 3 സിനിമാപ്രേമികൾ വലിയ പ്രതീക്ഷയിലാണ് . മോഹൻലാൽ വീണ്ടും ജോർജുകുട്ടിയായി എത്തുന്ന ചിത്രത്തിൽ അൻസിബയും പ്രധാന കഥാപാത്രമായി എത്തും.

See also  എനിക്ക് കാൻസറുണ്ടെന്ന് ആരാണ് പറഞ്ഞത്?; സബ്സ്ക്രിപ്ഷനിലൂടെ കോടികളുടെ വരുമാനം ഗോസിപ്പുകൾക്ക് എല്ലാം മറുപടിയുമായി രേണു സുധി; വരുമാനവും വെളിപ്പെടുത്തി താരം

ആദ്യ രണ്ട് ഭാഗങ്ങളും നേടിയ വമ്പൻ വിജയത്തിന് ശേഷം മൂന്നാം ഭാഗവും പ്രേക്ഷകരിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങളും സസ്പെൻസും നിറഞ്ഞ കഥയുമായി ചിത്രം വീണ്ടും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിൽ മീന, എസ്തർ അനിൽ, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഇതിനിടെ താരസംഘടനയായ അമ്മയിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അൻസിബ അടുത്തിടെ രാജിവെച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. വ്യക്തിപരവും തൊഴിൽപരവുമായ തിരക്കുകളാണ് രാജിക്ക് കാരണമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

Advertisement Advertisement