Home Entertainment

അന്ന് വിജയുടെ മകൾ പറഞ്ഞത് ഇതായിരുന്നു; വിജയ്-തൃഷ ബന്ധം വീണ്ടും ചർച്ചയാകുന്നത് ഇങ്ങനെ; ആരാധകരിൽ വികാരപരമായ പ്രതികരണങ്ങൾ ഉണ്ടാക്കിയ നിമിഷങ്ങൾ.

vijay-Trisha-vijay-daughter
Advertisement Advertisement

തമിഴ് സിനിമയിലും രാഷ്ട്രീയ ലോകത്തും ഒരുപോലെ വലിയ ചർച്ചയാകുകയാണ് വിജയിയും തൃഷയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ. വർഷങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ഗോസിപ്പുകൾ അടുത്തിടെയുണ്ടായ ചില സംഭവങ്ങൾക്ക് പിന്നാലെ വീണ്ടും ശക്തമായ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.



രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി കടന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു തൃഷ. ചടങ്ങിൽ ഭാര്യ സംഗീതയും മക്കളും പങ്കെടുക്കാതിരുന്നതും അതേസമയം തൃഷ പ്രത്യേകാതിഥിയായി എത്തിയതുമാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവച്ചത്.

ചടങ്ങിനിടെ വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖർ തൃഷയെ സ്വീകരിച്ച രീതി വരെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ ഉൾപ്പെട്ട ചിത്രങ്ങളും വീഡിയോകളും ആരാധകർ വ്യാപകമായി പങ്കുവെച്ചു. പിന്നാലെ പ്രണയത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു ക്യാപ്ഷനോടെ തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും കൂടുതൽ ശ്രദ്ധ നേടി.

ഇതിനിടെ വിജയിയും ഭാര്യ സംഗീതയും തമ്മിലുള്ള അകലം സംബന്ധിച്ച വാർത്തകളും വീണ്ടും സജീവമായി. വർഷങ്ങളോളം ‘ഫാമിലി മാൻ’ ഇമേജിൽ നിന്നിരുന്ന വിജയിയെ കുറിച്ചുള്ള ഗോസിപ്പുകൾ പല ആരാധകരും നേരത്തെ വിശ്വസിച്ചിരുന്നില്ല. എന്നാൽ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പഴയ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി.



വിജയിയുടെ മകൾ ദിവ്യ സാഷയുമായുള്ള പഴയ അഭിമുഖ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. “ഡാഡി എപ്പോഴാണ് വീട്ടിലേക്ക് വരുന്നത്?” എന്ന് മകൾ ചോദിക്കുന്ന വീഡിയോ ആരാധകരിൽ വികാരപരമായ പ്രതികരണങ്ങൾ ഉണ്ടാക്കി. കുടുംബത്തോട് ഏറെ അടുപ്പം പുലർത്തിയിരുന്ന വിജയി ഇപ്പോൾ മക്കളിൽ നിന്നും അകന്ന് കഴിയുന്നുവെന്ന രീതിയിലുള്ള ചർച്ചകളും ശക്തമാണ്.

സിനിമാ മേഖലയിലും വിജയ്-തൃഷ കൂട്ടുകെട്ട് വീണ്ടും ശ്രദ്ധ നേടുകയാണ്. ‘ഗില്ലി’ മുതൽ ‘ലിയോ’ വരെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച ഇരുവരും ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ചെത്തിയത് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. ‘ലിയോ’യിലെ ഇരുവരുടെയും കെമിസ്ട്രിയും വലിയ ചർച്ചയായി മാറി.

ഇപ്പോൾ തൃഷയും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടും വിജയിയുടെ പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. സിനിമയുടെ പ്രത്യേക പ്രദർശനത്തിന് രാവിലെ ഷോ അനുവദിച്ചതിന് തമിഴ്നാട് മുഖ്യമന്ത്രിയായ വിജയിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള നിർമാതാക്കളുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി.

മെയ് 4-ന് വിജയ് തെരഞ്ഞെടുപ്പിൽ വിജയിച്ച ദിവസമാണ് തൃഷയുടെ ജന്മദിനവും എന്ന പ്രത്യേകത കൂടി ആരാധകർ ചർച്ച ചെയ്യുന്നു. ഇതോടെ ഇരുവരെയും ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിരിക്കുകയാണ്.

അതേസമയം, ഈ വിഷയങ്ങളിലൊന്നിലും വിജയിയോ തൃഷയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ എത്രത്തോളം സത്യമാണ് എന്നതിനെ കുറിച്ച് വ്യക്തതയില്ലെങ്കിലും ആരാധകരുടെയും സിനിമാപ്രേമികളുടെയും ശ്രദ്ധ മുഴുവൻ ഇപ്പോൾ ഇവരിലേക്കാണ്.

Advertisement Advertisement