Home Sports Cricket

ക്രിക്കറ്റിന്റെ യഥാർത്ഥ സ്പിരിറ്റ് കാണിച്ച് സഞ്ജുവും ക്ലാസനും ഗ്രൗണ്ടിൽ പോര്, പുറത്തു സൗഹൃദം; സോഷ്യൽ മീഡിയയിൽ വൈറലായി സഞ്ജുവിന്റെയും ക്ലാസന്റെയും ചിത്രങ്ങൾ

Sanju Samson Klaasen
Advertisement Advertisement

ഐപിഎൽ 2026 സീസണിൽ ആരാധകർ ഏറെ ചർച്ച ചെയ്ത നിമിഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ് സഞ്ജു സാംസണും ഹെന്‍റിച്ച് ക്ലാസനും തമ്മിലുണ്ടായ ഗ്രൗണ്ടിലെ വാക് പോര്. എന്നാൽ മത്സരം കഴിഞ്ഞതോടെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സന്ദേശങ്ങൾ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.

ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടിയപ്പോഴായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഹൈദരാബാദ് ഇന്നിംഗ്സിന്റെ 15ാം ഓവറിൽ, നൂർ അഹമ്മദിന്റെ ഗൂഗ്ലിയിൽ ക്ലാസനെ സഞ്ജു മിന്നൽ വേഗത്തിൽ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു.

അന്ന് വരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ക്ലാസൻ 26 പന്തിൽ 47 റൺസുമായി ഹൈദരാബാദിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ മടങ്ങുന്നതിനിടെ ക്ലാസൻ സഞ്ജുവിനോട് തിരിഞ്ഞ് എന്തോ പറയുകയും, അതിന് സഞ്ജു ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി മാറി.

See also  ചരിത്രം തിരുത്താൻ ലക്ഷ്യമിട്ട് സഞ്ജു; സഞ്ജുവിന് മുന്നിൽ മൂന്ന് വമ്പൻ നേട്ടങ്ങൾ; അവസാന മത്സരത്തിൽ സഞ്ജു തിളങ്ങിയാൽ റെക്കോഡുകൾ തകർന്നുവീഴും

സഹതാരങ്ങളായ ശിവം ദുബെ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മത്സരത്തിനുശേഷം ഇരുവരും വിഷയത്തിൽ പ്രതികരിക്കാത്തത് ആരാധകരുടെ ആകാംക്ഷ കൂട്ടിയിരുന്നു.

എന്നാൽ മണിക്കൂറുകൾക്കകം ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദ സന്ദേശങ്ങൾ പങ്കുവെച്ച് എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടു. ക്ലാസനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച സഞ്ജു, “കളിക്കളത്തിൽ പല കാര്യങ്ങളും സംഭവിക്കും. എന്നാൽ കളത്തിന് പുറത്തു ഈ അതുല്യനായ മനുഷ്യനോട് സ്നേഹവും ബഹുമാനവും മാത്രം,” എന്ന് കുറിച്ചു.

See also  റെക്കോഡുകള്‍ ഒറ്റ രാത്രിയില്‍ കീഴടങ്ങി; സര്‍വം വൈഭവ് മയം; കമ്മിന്‍സിനെ പോലും നടുക്കിയ 15കാരന്‍; പ്ലേഓഫ് ചരിത്രം തിരുത്തി രാജസ്ഥാന്റെ ‘ബേബി ബോസ്’

അതിന് മറുപടിയായി ക്ലാസനും സ്നേഹപൂർവമായ സന്ദേശം പങ്കുവെച്ചു. “നിന്റെ കളി കാണാൻ എനിക്ക് എപ്പോഴും ഇഷ്ടമാണ്. നമ്മൾ തമ്മിൽ മികച്ച ബന്ധമാണ്. അടുത്ത പോരാട്ടത്തിനായി കാത്തിരിക്കുന്നു,” എന്നായിരുന്നു ക്ലാസന്റെ പ്രതികരണം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് 19 ഓവറിൽ മറികടന്നു. ഈ ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു. മറുവശത്ത്, ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു തോൽവി.

ഗ്രൗണ്ടിൽ കടുത്ത മത്സരവും വികാരങ്ങളും ഉണ്ടാകാറുണ്ടെങ്കിലും, കളത്തിന് പുറത്തുള്ള പരസ്പര ബഹുമാനമാണ് ക്രിക്കറ്റിന്റെ യഥാർത്ഥ സൗന്ദര്യമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സഞ്ജുവും ക്ലാസനും.

Advertisement Advertisement