Home Entertainment

പാട്ടും ലുക്കും വൈറൽ; പിന്നാലെ മോശം കമന്റിനും മറുപടിയുമായി അനുപമ

Anupama Parameswaran

അനുപമ പരമേശ്വരന് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇത്തവണ ഒരു പഴയ തമിഴ് ഗാനത്തോടുള്ള ഇഷ്ടവും അതിനൊപ്പം വന്ന ഒരു മോശം കമന്റിനുള്ള പ്രതികരണവുമാണ് ആരാധകരുടെ ചർച്ചാവിഷയമായിരിക്കുന്നത്.

ധനുഷും ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തിയ 3 എന്ന ചിത്രത്തിലെ ‘കണ്ണഴകാ’ എന്ന ഗാനം ആലപിക്കുന്ന വീഡിയോയാണ് അനുപമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിൽ ശ്രുതി ഹാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഹെയർസ്റ്റൈലിന് സമാനമായ ലുക്കിലാണ് അനുപമ വീഡിയോയിൽ എത്തിയത്.

“ഈ പാട്ട് ഞാൻ വീണ്ടും വീണ്ടും കേട്ടാണ് വളർന്നത്. എപ്പോഴൊക്കെ രണ്ട് വശത്തേക്കായി മുടി പിന്നിയിടുന്നോ അപ്പോഴെല്ലാം ഈ ഗാനം മനസിലേക്ക് വരും,” എന്നാണ് അനുപമ കുറിച്ചത്. അന്നേ ദിവസം യാദൃശ്ചികമായി അതേ ഹെയർസ്റ്റൈൽ ചെയ്തപ്പോൾ പാട്ട് ഓർമ്മവന്നതോടെയാണ് പാടി വീഡിയോ പങ്കുവെച്ചതെന്നും താരം പറഞ്ഞു.

See also  120 കോടിയുടെ സിനിമയ്ക്ക് 30 കോടി നഷ്ടമോ?; മമ്മൂട്ടിയുടെ ഡ്യൂപ്പ് ചാടി ഇടിച്ചാൽ പടം സ്വാഹ; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചിട്ടും രക്ഷിക്കാനായില്ല; എല്ലാം തുറന്നു പറഞ്ഞു ആ സംവിധായകൻ

വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് അഭിനന്ദനവുമായി എത്തിയത്. അനുപമയുടെ ലുക്കിനെയും ശബ്ദത്തെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് എത്തിയത്. എന്നാൽ ഇതിനിടയിൽ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് മോശം പരാമർശവുമായി രംഗത്തെത്തി.

“ഇപ്പോൾ തമിഴനും വേണ്ട, തെലുങ്കനും വേണ്ട, മലയാളിക്ക് പണ്ടേ വേണ്ട,” എന്ന തരത്തിലായിരുന്നു കമന്റ്. എന്നാൽ അതിന് അനുപമ നൽകിയ മറുപടിയാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. സങ്കടപ്പെടുന്ന ഒരു ഇമോജിയായിരുന്നു നടിയുടെ പ്രതികരണം. അതോടൊപ്പം ആ കമന്റ് താരം പിൻ ചെയ്ത് വെക്കുകയും ചെയ്തു.

ഇതോടെ അനുപമയെ പിന്തുണച്ച് നിരവധി ആരാധകരും രംഗത്തെത്തി. “എല്ലാവർക്കും വേണ്ടി ജീവിക്കാൻ പറ്റില്ല”, “അവളുടെ സിനിമകൾ കണ്ടിട്ടുണ്ടോ?”, “അസൂയയുടെ പരമാവധി” എന്നിങ്ങനെയുള്ള മറുപടികളാണ് ആരാധകർ നൽകിയത്.

See also  ‘കാലം സത്യം തെളിയിക്കും’; ആന്റണി പെരുമ്പാവൂരിന്റെ പരാമർശത്തിന് പിന്നാലെ ഓസ്റ്റിൻ ഡാൻ തോമസിന്റെ പോസ്റ്റ് വൈറൽ; മോഹൻലാൽ ചിത്ര വിവാദം വീണ്ടും ചൂടുപിടിക്കുന്നു

മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച അനുപമ പിന്നീട് തെലുങ്കിലും തമിഴിലും വലിയ സ്വീകാര്യത നേടി. അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രം പെറ്റ് ഡിറ്റക്ടിവ് മികച്ച പ്രതികരണമാണ് നേടിയത്. തമിഴിൽ പുറത്തിറങ്ങിയ ബൈസൺ-കാളമാടൻ എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോൾ റിലീസിനായി കാത്തിരിക്കുന്ന തെലുങ്ക് ചിത്രം ‘ഭോഗി’യാണ് അനുപമയുടെ പുതിയ പ്രോജക്ട്. സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ ആരാധകർ സ്ഥിരമായി ഏറ്റെടുക്കാറുണ്ട്.