പ്രണവ് എന്തുകൊണ്ട് സിനിമകള്‍ കുറയ്ക്കുന്നു?; പ്രണവിനെ കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെ

mohanlal and pranav mohanlal
Advertisement Advertisement

‘ഒരാള്‍ കഷ്ടപ്പെട്ടാല്‍ മതിയെന്ന് വിചാരിച്ചു കാണും’; പ്രണവിന്റെ ജീവിതത്തെ കുറിച്ച് മനസുതുറന്ന് മോഹന്‍ലാല്‍

മലയാളികളുടെ പ്രിയങ്കരനായ നടനാണ് മോഹന്‍ലാല്‍ . സിനിമയിലൂടെയും വ്യക്തിത്വത്തിലൂടെയും തലമുറകള്‍ക്കപ്പുറം ആരാധകരെ സ്വന്തമാക്കിയ താരത്തോട് ഉള്ള സ്നേഹം അദ്ദേഹത്തിന്റെ കുടുംബത്തിനും മലയാളികള്‍ നല്‍കാറുണ്ട്. മകന്‍ പ്രണവ് മോഹൻലാൽ സിനിമയിലേക്ക് എത്തിയപ്പോഴും മകള്‍ വിസ്മയ പുതിയ വഴികളിലേക്ക് ചുവടുവെച്ചപ്പോഴും വലിയ സ്‌നേഹത്തോടെയാണ് ആരാധകര്‍ അവരെ സ്വീകരിച്ചത്.


എന്നാല്‍ സിനിമാ ലോകത്ത് സജീവമായിരുന്നാലും പ്രണവ് മോഹന്‍ലാലിന്റെ ജീവിതശൈലി എപ്പോഴും വ്യത്യസ്തമായിരുന്നു. താരപുത്രന്റെ ഗ്ലാമര്‍ ജീവിതത്തിനുപകരം യാത്രകളും സാഹസികതയും സംഗീതവും എഴുത്തും നിറഞ്ഞ ലളിതമായ ജീവിതമാണ് പ്രണവ് തിരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയയിലും സിനിമാ വേദികളിലും നിന്ന് ഏറെ അകന്ന് സ്വന്തം ലോകത്തില്‍ ജീവിക്കുന്ന വ്യക്തിയായി തന്നെയാണ് പ്രണവിനെ ആരാധകര്‍ കാണുന്നത്.

വര്‍ഷത്തില്‍ ഒരു സിനിമ മാത്രം ചെയ്യുന്ന താരമെന്ന രീതിയിലും പ്രണവിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ആ സിനിമകള്‍ പലപ്പോഴും ശ്രദ്ധ നേടുകയും വിജയമാകുകയും ചെയ്യാറുണ്ട്. ഇതിനിടെയാണ് പ്രണവ് സിനിമകളില്‍ നിന്ന് ഇടവേള എടുക്കുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ നടത്തിയ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ദൃശ്യം 3യുടെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മകനെക്കുറിച്ച് സംസാരിച്ചത്. “ഏതായാലും ഒരാള്‍ കഷ്ടപ്പെട്ടാല്‍ മതിയെന്ന് വിചാരിച്ചു കാണും,” എന്നായിരുന്നു തമാശരൂപത്തിലുള്ള അദ്ദേഹത്തിന്റെ മറുപടി.

See also  120 കോടിയുടെ സിനിമയ്ക്ക് 30 കോടി നഷ്ടമോ?; മമ്മൂട്ടിയുടെ ഡ്യൂപ്പ് ചാടി ഇടിച്ചാൽ പടം സ്വാഹ; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചിട്ടും രക്ഷിക്കാനായില്ല; എല്ലാം തുറന്നു പറഞ്ഞു ആ സംവിധായകൻ



പ്രണവ് വെറുതേ സമയം കളയുന്ന ആളല്ലെന്നും, തന്റെ ഇഷ്ട്ടങ്ങളോടൊപ്പം സജീവമായി മുന്നോട്ട് പോകുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംഗീതം പഠിക്കുന്നതും സംഗീത പരിപാടികള്‍ ഒരുക്കുന്നതും എഴുത്തും ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ പ്രണവ് തിരക്കിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

“അയാള്‍ ചുമ്മാ ഇരിക്കുകയല്ല. അയാള്‍ക്ക് അയാളുടേതായിട്ടുള്ള ഒരു ലോകമുണ്ട്. അതില്‍ സിനിമയും ഉണ്ട്,” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതേസമയം തനിക്കോ സിനിമ തന്നെയാണ് ലോകമെന്നും അതിനിടയില്‍ മറ്റൊന്നിനും സമയം കിട്ടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രണവിന്റെ ലളിത ജീവിതശൈലിയും പ്രശസ്തിയില്‍ നിന്ന് അകന്ന് നില്‍ക്കുന്ന സ്വഭാവവും ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന കാര്യങ്ങളാണ്. യാത്രകളുടെയും സാഹസിക അനുഭവങ്ങളുടെയും ചിത്രങ്ങളാണ് പലപ്പോഴും പ്രണവ് പങ്കുവെക്കാറുള്ളത്. സിനിമാ താരമെന്നതിലുപരി സ്വന്തം ഇഷ്ടങ്ങള്‍ക്കൊപ്പം ജീവിക്കുന്ന വ്യക്തിയെന്ന ഇമേജാണ് പ്രണവിന് ഇന്ന് ആരാധകര്‍ക്കിടയില്‍ ഉള്ളത്.

അതേസമയം, മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 3 റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മെയ് 21-ന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Advertisement Advertisement