കാൻ റെഡ് കാർപറ്റിൽ കിടിലൻ ലുക്കിൽ ആരാധകരെ കീഴടക്കി കല്യാണി പ്രിയദർശൻ; സോഷ്യൽ മീഡിയയിൽ നടക്കുന്നത് വമ്പൻ ആഘോഷം; വീഡിയോ കാണാം

kalyani priyadarshan Festival de Cannes
Advertisement Advertisement

അന്താരാഷ്ട്ര ചലച്ചിത്ര ലോകത്തിന്റെ ഏറ്റവും വലിയ വേദികളിലൊന്നായ കാൻ ചലച്ചിത്ര മേളയിൽ ആദ്യമായി ചുവടുവച്ച് മലയാളികളുടെ പ്രിയതാരം കല്യാണി പ്രിയദർശൻ. റെഡ് കാർപറ്റിലെ താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

കറുപ്പും മെറൂണും നിറങ്ങൾ ചേർന്ന മനോഹരമായ ഗൗൺ ധരിച്ചായിരുന്നു കല്യാണിയുടെ എൻട്രി. ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെയും എലഗന്റ് സ്റ്റൈലിംഗോടെയും എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. “മലയാള സിനിമയുടെ അഭിമാനം”, “കാൻ വേദിയിൽ തിളങ്ങി നീലി” എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.



‘ലോക’ സിനിമയുടെ വമ്പൻ വിജയത്തിന് പിന്നാലെയാണ് കല്യാണി കാൻ വേദിയിലെത്തിയത്. തെന്നിന്ത്യൻ സിനിമയെ പ്രതിനിധീകരിച്ചായിരുന്നു താരത്തിന്റെ സാന്നിധ്യം. 300 കോടി ക്ലബ്ബിൽ ഇടം നേടിയ ‘ലോക’ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതിനൊപ്പം, ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർഹീറോ എന്ന വിശേഷണവും കല്യാണിക്ക് സമ്മാനിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യൻ പവലിയനിലെത്തിയപ്പോഴുള്ള കല്യാണിയുടെ ലുക്കും ശ്രദ്ധ നേടിയിരുന്നു. വെള്ള സ്ലീവ്‌ലെസ് ബ്ലേസർ സ്റ്റൈൽ ടോപ്പും ഫ്‌ളോർ ലെങ്ത് സ്കേർട്ടുമായിരുന്നു വേഷം. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോകളും താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ ആരാധകർ അത് വൈറലാക്കി.



ഇപ്പോൾ ബോളിവുഡിലേക്കുള്ള കല്യാണിയുടെ അരങ്ങേറ്റവാർത്തകളും സിനിമാ ലോകത്ത് ചർച്ചയാകുകയാണ്. റിപ്പോർട്ടുകൾ പ്രകാരം രൺവീർ സിങ് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയായിരിക്കും താരം ഹിന്ദി സിനിമയിൽ എത്തുക. സംവിധായകൻ ജയ് മീത്ത ഒരുക്കുന്ന ‘പ്രളയ’ എന്ന സിനിമ സോംബി സർവൈവൽ ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് സൂചനകൾ.

കാൻ വേദിയിൽ നിന്നുള്ള കല്യാണിയുടെ ചിത്രങ്ങൾ ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മലയാളത്തിൽ നിന്ന് അന്താരാഷ്ട്ര വേദികളിലേക്ക് ഉയരുന്ന താരത്തിന്റെ യാത്രയ്ക്ക് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.

Advertisement Advertisement