Home News Kerala

വ്യാജ രേഖകൾ നിർമ്മിച്ച് കേരളത്തിലേക്ക് കടത്തിയത് കോടികളുടെ ആഡംബര കാറുകള്‍; ‘ലക്കി ഭാസ്‌കർ’ സിനിമയിലെ നിസാൻ പട്രോൾ കസ്റ്റംസ് പിടിയിൽ; അന്വേഷണം ശക്തമാക്കി കസ്റ്റംസ്; ദുല്‍ഖറിനും കുടുക്ക് മുറുകുന്നു ?

Dulquer Salmaan
Advertisement Advertisement

കേരളത്തെ ഞെട്ടിച്ച ആഡംബര വാഹന കള്ളക്കടത്ത് കേസിൽ വീണ്ടും നിർണായക നീക്കവുമായി കസ്റ്റംസ്. ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്‌കർ സിനിമയിൽ ഉപയോഗിച്ചിരുന്ന നിസാൻ പട്രോൾ എസ്‌യുവിയാണ് ഇപ്പോൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഭൂട്ടാൻ–നേപ്പാൾ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലെത്തിച്ച വാഹനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് നടത്തുന്ന ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. കളമശ്ശേരിയിലെ സിഗ്നേച്ചർ കാർസ് എന്ന ഷോറൂമിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ വാഹനമാണെന്ന സംശയത്തെ തുടർന്നാണ് കസ്റ്റംസ് നടപടി സ്വീകരിച്ചത്.

ഈ കേസിൽ ആദ്യം സാധാരണ നികുതിവെട്ടിപ്പെന്ന രീതിയിലായിരുന്നു അന്വേഷണം ആരംഭിച്ചിരുന്നത്. എന്നാൽ പിന്നീട് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ആഡംബര വാഹന കള്ളക്കടത്ത് ശൃംഖലയിലേക്കാണ് അന്വേഷണം നീണ്ടത്. ഭൂട്ടാനും നേപ്പാളും വഴി ഇന്ത്യയിലെത്തിക്കുന്ന അത്യാധുനിക എസ്‌യുവികൾ ലക്ഷദ്വീപ് വിലാസങ്ങളുടെ മറവിൽ അസമിൽ രജിസ്റ്റർ ചെയ്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തുവെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.

See also  മടിയിൽ കനമുള്ള നേതാവിന് ആഭ്യന്തര വകുപ്പ് കൊടുത്താൽ മുഖ്യമന്ത്രിക്കും കോൺഗ്രസിനും തലവേദനയാകും; കരിമണൽ കർത്തയുടെ പണം വാങ്ങിയ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് യോഗ്യനോ ?

അന്വേഷണത്തിന്റെ ഭാഗമായി അസമിലെ ബൊംഗൈഗാവ് ആർടിഒ ഓഫിസിൽ വ്യാജ രേഖകൾ ഉപയോഗിച്ച് നൂറുകണക്കിന് വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം കേരളത്തിൽ ഈ വാഹനങ്ങൾ എത്തിച്ചിരുന്നത് ചില ആഡംബര കാർ ഡീലർമാർ വഴിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഏഴ് ആഡംബര എസ്‌യുവികൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കോടികൾ വിലവരുന്ന ഈ വാഹനങ്ങൾ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച് രാജ്യത്തേക്ക് കടത്തിയതാണെന്നാണ് സംശയം.

ദുൽഖർ സൽമാന്റെ പേരും കേസിൽ ചർച്ചയായതോടെ വിഷയത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചു. നേരത്തെ പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ വാഹനം ഹൈക്കോടതി നിർദേശപ്രകാരം ബോണ്ടും ബാങ്ക് ഗ്യാരന്റിയും അടിസ്ഥാനമാക്കി താരത്തിന് തിരികെ നൽകിയിരുന്നു. എന്നാൽ കേസ് തീരുന്നതുവരെ വാഹനം ഉപയോഗിക്കാൻ നിയന്ത്രണങ്ങളുണ്ട്.

See also  സസ്‌പെൻസിന് ഒടുവിൽ വിരാമം; കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ, ഹൈക്കമാൻഡ് പ്രഖ്യാപനം; സതീശന്റെ തന്ത്രങ്ങൾ ഇങ്ങനെ

വാഹനം വാങ്ങുമ്പോൾ അനധികൃത ഇറക്കുമതിയാണെന്ന വിവരം ദുൽഖറിന് അറിയാമായിരുന്നോയെന്ന കാര്യത്തിൽ വ്യക്തമായ തെളിവുകളില്ലെന്നും, തെളിവുകളില്ലാതെ വ്യക്തികൾക്കെതിരെ ആരോപണം ഉന്നയിക്കരുതെന്നും ഹൈക്കോടതി കസ്റ്റംസിനോട് വ്യക്തമാക്കിയിരുന്നു. അതേസമയം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ രാജ്യത്തേക്ക് കടത്തിയ വാഹനമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് കസ്റ്റംസ് വിശദീകരണം.

നിസാൻ പട്രോൾ വാഹനം സിനിമ ചിത്രീകരണത്തിനായി മാത്രം ഉപയോഗിച്ചതാണോ, അതോ പിന്നീട് വിൽപ്പനയ്ക്കായി എത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഇപ്പോൾ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ പേരുകൾ പുറത്തുവരാനിടയുണ്ടെന്ന സൂചനകളും അന്വേഷണസംഘം നൽകുന്നുണ്ട്.

Advertisement Advertisement